Month: ഫെബ്രുവരി 2022

അനുകമ്പയുടെ ദൈവം

നമുക്ക് യേശുവിനെപ്പോലെ അനുകമ്പ ഉണ്ടെങ്കിൽ, അത് നമ്മുടെ കുടുംബങ്ങളെയും സഭകളെയും അയൽപക്കങ്ങളെയും വ്യത്യാസപ്പെടുത്തും എന്നതിൽ സംശയമില്ല. നാമെല്ലാവരും എന്താണോ ആഗ്രഹിക്കുന്നത് അത് മറ്റുള്ളവർക്ക് വേണ്ടി ചെയ്യുവാൻ അതു നമ്മെ പ്രാപ്തരാക്കും. ഈ ഭൂമിയിൽ നാം ജനിച്ചതിന്റെ ഉദ്ദേശ്യം നിറവേറ്റുവാൻ അത് നമ്മെ സഹായിക്കും.

കൂടുതൽ വായിക്കാൻ സ്ക്രോൾ ചെയ്യുക അല്ലെങ്കിൽ പ്രസക്തമായ വിഭാഗങ്ങൾക്കായി ചുവടെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

ന്ന് പകൽ മുഴുവൻ എന്റെ തലയെ വെട്ടിപ്പൊളിച്ചുകൊണ്ടിരുന്ന തലവേദനയുടെ ഇടയിലൂടെ…

നക്ഷത്രങ്ങളുടെ വെല്ലുവിളി

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഇറ്റാലിയൻ കവി F.T മാരിനെറ്റി, ഫ്യൂച്ചറിസം എന്ന കലാപ്രസ്ഥാനം ആരംഭിച്ചു, അത് ഭൂതകാലത്തെ നിരസിക്കുകയും  സൗന്ദര്യത്തെക്കുറിച്ചുള്ള പരമ്പരാഗതആശയങ്ങളെ പരിഹസിക്കുകയും പകരം യന്ത്രങ്ങളെ മഹത്വപ്പെടുത്തുകയും ചെയ്തു. 1909 -ൽ മാരിനെറ്റി തന്റെ ഫ്യൂച്ചറിസത്തിന്റെ മാനിഫെസ്റ്റോ എഴുതി, അതിൽ അദ്ദേഹം "സ്ത്രീകളോടുള്ള തന്റെ കഠിനസമീപനം" പ്രഖ്യാപിച്ചു, "മുഷ്ടി പ്രയോഗത്തെ"പ്രശംസിച്ചു, "യുദ്ധത്തെ മഹത്വവൽക്കരിക്കുവാൻ” ആഗ്രഹിച്ചു. പ്രകടനപത്രിക ഇങ്ങനെ അവസാനിക്കുന്നു: "ലോകത്തിന്റെ ഉച്ചിയിൽ നിൽക്കുമ്പോൾ ഞങ്ങൾ വീണ്ടും നക്ഷത്രങ്ങളെ ധീരമായി വെല്ലുവിളിക്കുന്നു!" 

മാരിനെറ്റിയുടെ മാനിഫെസ്റ്റോയ്ക്ക് അഞ്ച് വർഷത്തിനുശേഷം, ആധുനിക യുദ്ധം ഉടലെടുത്തു. എന്നാൽ ഒന്നാം ലോകമഹായുദ്ധം, മനുഷ്യനു മഹത്വം കൊണ്ടുവന്നില്ല. 1944 -ൽ മരിനെറ്റി മരിച്ചു.  നക്ഷത്രങ്ങൾ അത്ശ്രദ്ധിച്ചു പോലുമില്ല !

ദാവീദ് രാജാവ്  നക്ഷത്രങ്ങളെക്കുറിച്ച് പക്ഷേ വ്യത്യസ്തമായ കാഴ്ചപ്പാടോടെ കാവ്യാത്മകമായി ആലപിച്ചു. അദ്ദേഹം എഴുതി, "നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം? (സങ്കീ. 8: 3-4). ദാവീദിന്റെ ചോദ്യം അവിശ്വാസത്തിന്റേതല്ല, വിസ്മയകരമായ വിനയത്തിന്റേതാണ്. ഈ വിശാലമായ പ്രപഞ്ചം സൃഷ്ടിച്ച ദൈവം തീർച്ചയായും നമ്മെ ഓർക്കുന്നുവെന്ന് അവന് അറിയാമായിരുന്നു. നമ്മെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അവൻ ശ്രദ്ധിക്കുന്നു - നല്ലത്, ചീത്ത, എളിമ, ധിക്കാരം –നമ്മുടെ അസംബന്ധം പോലും.

നാംനക്ഷത്രങ്ങളെ വെല്ലുവിളിക്കുന്നത് അർത്ഥശൂന്യമാണ്. മറിച്ച്, നമ്മുടെ സ്രഷ്ടാവിനെ സ്തുതിക്കുവാൻ അവ നമ്മെ വെല്ലുവിളിക്കുന്നു!

നിങ്ങളുടെ പ്രിയപ്പെട്ടവരെ സ്നേഹിക്കുക

ആമോസ് ഏറ്റവും കൂടുതൽ സമൂഹജീവിതം ഇഷ്ടപ്പെടുന്ന ആളും, ഡാനി ഒട്ടും ആത്മവിശ്വാസമില്ലാത്ത ഒരു ഏകാന്തനുമായിരുന്നു. എങ്ങനെയോ ഈ വിചിത്ര പ്രതിഭകൾ മികച്ച സുഹൃത്തുക്കളായി. ഒരു ദശാബ്ദക്കാലം അവർക്കു ഒരുമിച്ച് ചിരിക്കുവാനും ഒരുമിച്ച് പഠിക്കുവാനും കഴിഞ്ഞു എന്ന കാര്യത്തിനു ഒരു നോബൽ സമ്മാനം കൊടുക്കണം! പക്ഷേ, ഒരു ദിവസം ആമോസിന്റെ രീതികളിൽ മടുത്ത ഡാനി അവനോടു പറഞ്ഞു, “നാം ഇനി മുതൽ സുഹൃത്തുക്കളല്ല!” 

മൂന്ന് ദിവസങ്ങൾക്ക് ശേഷം, ആമോസ് ഭയങ്കരമായ ഒരു വാർത്തയുമായി ഡാനിയെ വിളിച്ചു. ഡോക്ടർമാർ അവനു ക്യാൻസർ ആണെന്ന് കണ്ടെത്തി, മാത്രമല്ല താൻ ആറുമാസം കൂടിയേ ജീവിക്കുവാൻ സാദ്ധ്യത ഉള്ളു എന്ന് പറഞ്ഞു. ഡാനിയുടെ ഹൃദയം തകർന്നു. “എന്തു സംഭവിച്ചാലും ഞാൻ കൂടെയുണ്ട്” അദ്ദേഹം പറഞ്ഞു, "നാം സുഹൃത്തുക്കളാണ്."

പൗലോസ് കണിശക്കാരനായ ദാർശനികനും ബർണബാസ് മൃദുലഹൃദയമുള്ള പ്രോത്സാഹകനുമായിരുന്നു. ദൈവാത്മാവ് അവരെ ഒരുമിച്ച് ഒരു മിഷനറി യാത്രയ്ക്ക് അയച്ചു (പ്രവൃത്തികൾ 13: 2-3). മർക്കോസിന്റെ കാര്യത്തിൽ വിയോജിപ്പുണ്ടാകുന്നതുവരെ അവർ ഒരുമിച്ചു പ്രസംഗിക്കുകയും സഭകൾ സ്ഥാപിക്കുകയും ചെയ്തു. അവരെ ഇടയ്ക്ക് വിട്ടുപോയ മർക്കോസിനു രണ്ടാമത് ഒരു  അവസരം നൽകുവാൻ ബർണബാസ് ആഗ്രഹിച്ചു. അവനെ ഇനി വിശ്വസിക്കാനാവില്ലെന്ന് പൗലോസ് തീർത്തു പറഞ്ഞു. അങ്ങനെ അവർ വേർപിരിഞ്ഞു (15: 36-41).

എന്നാൽ ഒടുവിൽ പൗലോസ് മാർക്കോസിനോട് ക്ഷമിച്ചു. പിന്നീടുള്ള തന്റെ മൂന്ന് കത്തുകൾ അവസാനിക്കുന്നത് മാർക്കോസിൽ നിന്നുള്ള അഭിവന്ദനങ്ങളോടുകൂടിയോ  അദ്ദേഹത്തെ അഭിനന്ദിച്ചോ ആണ് (കൊലൊസ്സ്യർ 4:10; 2 തിമോത്തി 4:11; ഫിലേമോൻ 1:24). ബർണബാസിന് എന്ത് സംഭവിച്ചുവെന്ന് നമ്മൾക്കറിയില്ല. എന്നാൽ, പൗലോസുമായി തീർച്ചയായും അനുരഞ്ജനപ്പെട്ടു എന്നു ഞാൻ കരുതുന്നു. 

ഇന്നത്തെ അവസ്ഥ എന്തുതന്നെയായാലും, നിങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുള്ള ആളുകളുമായി  ബന്ധപ്പെടുവാൻ ശ്രമിക്കുക. നിങ്ങൾ അവരെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു കാണിക്കുവാനും പറയാനുമുള്ള സമയമാണിത്.

രാജാവിന്റെ ദർശനത്തിന്റെ പൂർത്തീകരണം

 

ഒരു വിധത്തിൽ രാജാവിന്റെ കഥ അവസാനിക്കുന്നത് അത് ആരംഭിച്ചിടത്താണ്. പറുദീസ നഷ്ടപ്പെട്ടിടത്ത് ആരംഭിച്ചത് പറുദീസാ കണ്ടെത്തുന്നിടത് അവസാനിക്കുന്നു. രാജാവിന്റെ തന്നെ പ്രവചനമനുസരിച്ച്, വിരോധിയും അവന്റെ മുഴുവൻ…

അപ്രതീക്ഷിതമായ ഫലങ്ങൾ

ഗുരുവിന്റെ അനുയായികൾക്ക് എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒരു നിമിഷത്തിൽ അവർ കണ്ടിട്ടുള്ളതിലേക്കും ജ്ഞാനിയും സ്നേഹനിധിയുമായ വ്യക്തിയെ ശ്രവിക്കുകയായിരുന്നു. അടുത്ത നിമിഷത്തിൽ നീതിയില്ലാത്ത ഒരു വിധിയിൽ, ജീവിക്കാൻ…

മഹാഗുരുവിന്റെ പ്രത്യക്ഷത

കുറച്ചു കാലത്തേക്ക്, കുടുംബാംഗങ്ങളെല്ലാം പ്രത്യാശയാൽ നിറഞ്ഞു. യുദ്ധസാമഗ്രികൾ കൃഷിസാമഗ്രികളാകുന്നത് അവർ സ്വപ്നം കണ്ടു. പ്രകൃതി പോലും സന്തമായിരിക്കുന്ന ഒരു ദിവസത്തെപ്പറ്റി മഹാരാജാവ് പറഞ്ഞിട്ടുണ്ടെന്ന് അവർ ഓർത്തു. ആ…

നദിക്കപ്പുറം

ആ കുടുംബം ചെയ്യാൻ തയ്യാറാകാത്ത കാര്യങ്ങൾ ചെയ്യിക്കാൻ രാജാവ് നിർബന്ധിച്ചില്ല. തങ്ങൾക്കും വാഗ്ദത്തനാടിനും ഇടയിലുള്ള നദിയിലൂടെയും താഴ് വരയിലൂടെയും തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ നിർബന്ധിച്ചു കൊണ്ട് പോകുന്നതിന്…

നഷ്ടപ്പെട്ട പറുദീസ

നിഷ്കളങ്കത നഷ്ടപ്പെട്ടപ്പോൾ മേൽനോട്ടക്കാർ അവർക്ക് പ്രതീക്ഷിക്കാവുന്നതിനേക്കാൾ വലിയ നിലയിൽ മാറി. ആദ്യമായി അവർ രാജാവിനെ കാണാൻ വിസമ്മതിച്ചു. പെട്ടെന്ന് അവർക്ക് അവരെ മറയ്ക്കണ്ടതായും ഒളിച്ചിരിക്കേണ്ടതായും തോന്നി. മുൻപൊരിക്കലും…